< Back
Kerala
നടിയെ അക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ
Kerala

നടിയെ അക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ

Web Desk
|
31 May 2022 2:04 PM IST

അനൂപിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം

കൊച്ചി: നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്നും കണ്ടെടുത്ത വോയ്‌സ് ക്ലിപ്പ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറി. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളുടെ ശബ്ദരേഖ എഫ് എസ് ലാബിൽ നിന്ന് നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. അനൂപിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.

അതേസമയം, നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് ക്രൈബ്രാഞ്ച് സമർപ്പിച്ചില്ല. ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുളള കാര്യം ക്രൈബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. ഹൈക്കോടതി നാളെ ഹരജി പരിഗണിക്കും.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിേേപ്പാർട്ട് ഇന്ന് സമർപിക്കണമെന്നായിരുന്നു ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈബ്രാഞ്ച് വിചാരണ കോടതിയിൽ നൽകി.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതുൾപ്പടെയുള്ള ഹരജികൾ വിചാരണ കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. നടിയെ അക്രമിച്ച കേസിൽ തുടരന്വോഷണത്തിന് സാവകാശം തേടിയുള്ള ക്രൈബ്രാഞ്ചിൻറെ ഹരജിയിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും .


Similar Posts