< Back
Kerala
Protesters locked up teachers in school
Kerala

അരുവിക്കര എൽപി സ്‌കൂളിൽ അഞ്ച് അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ

Web Desk
|
9 July 2025 4:51 PM IST

വൈകിട്ട് അരുവിക്കര പൊലീസ് എത്തി സ്‌കൂളിന്റെ പൂട്ട് തകർത്താണ് അധ്യാപകരെ പുറത്തിറക്കിയത്.

തിരുവനന്തപുരം: അരുവിക്കര എൽപി സ്‌കൂളിൽ അഞ്ച് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. വൈകിട്ടോടെ തുറന്നുകൊടുക്കുമെന്ന് പറഞ്ഞെങ്കിലും സമരാനുകൂലികൾ തുറന്നുകൊടുത്തില്ല. വൈകിട്ട് അരുവിക്കര പൊലീസ് എത്തി സ്‌കൂളിന്റെ പൂട്ട് തകർത്താണ് അധ്യാപകരെ പുറത്തിറക്കിയത്. സ്‌കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി.

Similar Posts