< Back
Kerala

Kerala
'അധികാരത്തിന്റെ അപ്പക്കഷണം നൽകിയതുകൊണ്ട് കേസിൽ നിന്ന് പിന്മാറില്ല': പി.അബ്ദുൽ ഹമീദ്
|18 Nov 2023 11:12 AM IST
തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി. അബ്ദുൽ ഹമീദ് പറഞ്ഞു.
മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച ഉത്തരവ് കോടതി റദ്ദു ചെയ്താൽ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവെക്കുമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. അധികാരത്തിന്റെ അപ്പക്കഷണം നൽകിയതുകൊണ്ട് കേസിൽ നിന്ന് പിന്മാറില്ല. തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.
കേരളബാങ്ക് ഡയറക്ടറായതിനു പിന്നാലെ അബ്ദുൽ ഹമീദ് എം.എൽ.എക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തി. പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി പ്രവർത്തകരും നേതാക്കന്മാരും ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് വരുന്നത്.