< Back
Kerala

Kerala
ദൗത്യസംഘം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് നാട്ടുകാര്‍; ചിന്നക്കനാലില്‍ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം
|24 Nov 2023 11:14 AM IST
താമസക്കാരെ ഒഴിപ്പിക്കുന്നില്ലെന്ന് ഇടുക്കി സബ് കലക്ടർ
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം.ദൗത്യസംഘമെത്തിയത് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹിയറിങ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് തങ്ങള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 12 പേര്‍ക്കാണ് ഒഴിയാനായി റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
സിങ്കുകണ്ടത്താണ് ദൗത്യസംഘം ഇന്ന് കയ്യേറ്റം ഒഴിപ്പിക്കുന്നത്. എന്നാല്‍ താമസക്കാരെ ഒഴിപ്പിക്കുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം സ്ഥലം ഏറ്റെടുക്കുമെന്നും ഇടുക്കി സബ് കലക്ടർ അറിയിച്ചു.