< Back
Kerala

Kerala
കെ- റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം; വിവിധ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
|27 Oct 2021 1:43 PM IST
ഡോക്ടർ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാർച്ച് ഉദ്ഘാടനം ചെയ്തു
കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഡോക്ടർ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാർച്ച്ഉദ്ഘാടനം ചെയ്തു. ജനനന്മയ്ക്ക് വേണ്ടിയുള്ള പദ്ധതിയല്ല കെ റെയിലെന്നും മൂലധന മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ സമരത്തിന് രാഷ്ട്രീയമില്ലെന്ന് പ്രതിപക്ഷ നതാവ് വി.ഡി സതീശന്‍ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ വഴിയാധാരാമാക്കുന്ന ഈ പദ്ധതി നടത്തില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി. മുസ്‍ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ രമ, എന്നിവർ മാര്‍ച്ചില്‍ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയിരുന്നു.