< Back
Kerala

Kerala
കെ-റെയില്‍ പദ്ധതി വിശദീകരിക്കാനെത്തിയ മേഴ്സിക്കുട്ടിയമ്മക്ക് നേരെ പ്രതിഷേധം
|24 Feb 2022 7:23 PM IST
പ്രതിഷേധം കനത്തതോടെ മേഴ്സികുട്ടിയമ്മ വിശദീകരണം അവസാനിപ്പിച്ച് മടങ്ങി.
കെ- റെയിൽ പദ്ധതി വിശദീകരിച്ച മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതിക്ക് കല്ലിടുന്നതിനെതിരെ നേരത്തെ വലിയ പ്രതിഷേധം ഉയർന്ന കൊട്ടിയത്തെ വഞ്ചിമുക്കിലേക്കാണ് മേഴ്സികുട്ടിയമ്മ എത്തിയത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുവിഭാഗം നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ മേഴ്സികുട്ടിയമ്മ വിശദീകരണം അവസാനിപ്പിച്ച് മടങ്ങി.
അതേസമയം ആരെയും കണ്ണീരു കുടിപ്പിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷത്തിൻ്റെ ദുരുദ്ദേശ്യപരമായ തീരുമാനം തിരുത്തണമെന്നും കോടിയേരി പറഞ്ഞപ. തോമസ് ഐസകിന്‍റെ 'എന്തുകൊണ്ട് കെ റെയിൽ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.