< Back
Kerala
ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾ; പ്രഫുൽ പട്ടേലിനെതിരെ കൊച്ചിയിൽ പ്രതിഷേധം
Kerala

ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾ; പ്രഫുൽ പട്ടേലിനെതിരെ കൊച്ചിയിൽ പ്രതിഷേധം

Web Desk
|
25 Dec 2022 8:53 PM IST

മട്ടാഞ്ചേരി വാർഫ് സന്ദർശിക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റർക്ക് നേരെ മുദ്രാവാക്യം വിളിച്ചവരെ പൊലീസ് കസ്റ്റഡിയിലെത്തു.

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൊച്ചിയിൽ പ്രതിഷേധം. നാഷണൽ യൂത്ത് കോൺഗ്രസിന്റെയും ലക്ഷദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മട്ടാഞ്ചേരി വാർഫ് സന്ദർശിക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റർക്ക് നേരെ മുദ്രാവാക്യം വിളിച്ചവരെ പൊലീസ് കസ്റ്റഡിയിലെത്തു. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകും വഴി അഡ്മിനിസ്‌ട്രേറ്റർക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.

വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു പ്രതിഷേധം. മട്ടഞ്ചേരി വാർഫ് സന്ദർശിക്കാനെത്തിയ പ്രഫുൽ പട്ടേലിനെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയായിരുന്നു. പ്രഫുൽ പട്ടേലിനെതിരെ സമരം കടുപ്പിക്കുകയാണ് എൻസിപി. അഡ്മിനിസ്‌ട്രേറ്റർ രണ്ടു വർഷമായി ജനവിരുദ്ധ നയങ്ങൾ നടരപ്പിലാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് എൻസിപി കവരത്തിയിൽ സമരം നടത്തുന്നുണ്ട്. ഇതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് എൻസിപിയുടെ യുവജന സംഘടനയായാ എൻവൈസിയുടെ കേരളത്തിലെ നേതാക്കൾ പ്രഫുൽ പട്ടേലിനെതിരെ മുദ്രാവാക്യം വിളിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷനും രംഗത്തെത്തി.

ലക്ഷദ്വീപിന് സ്വയം ഭരണം വേണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകാനിരിക്കുകയാണ് എൻസിപി.


Related Tags :
Similar Posts