< Back
Kerala
പോടാ ചെറുക്കാ എന്ന് മന്ത്രി ബിന്ദു വിളിച്ചെന്ന് വി.ഡി സതീശൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധം
Kerala

'പോടാ ചെറുക്കാ' എന്ന് മന്ത്രി ബിന്ദു വിളിച്ചെന്ന് വി.ഡി സതീശൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധം

Web Desk
|
25 March 2025 6:07 PM IST

ബിജെപിയുടെ കാവിവൽക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചുവപ്പ് വൽക്കരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ വാക്പോര്. സർവകലാശാല നിയമഭേദഗതിയിലാണ് ഏറ്റുമുട്ടൽ.

ബിജെപിയുടെ കാവിവൽക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചുവപ്പ് വൽക്കരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വൈസ് ചാൻസിലർ അധികാരവും അവകാശങ്ങളും വ്യക്തമായി ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം എന്ന് പറഞ്ഞ മന്ത്രി, രാഹുൽ മാങ്കൂട്ടത്തിൽ നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേർത്താണ് പ്രസംഗിച്ചതെന്നും ആരോപിച്ചു.

'പോടാ ചെറുക്കാ' എന്നും മൈക്കില്ലാതെ മന്ത്രി പറഞ്ഞതായി വി.ഡി സതീശന്‍ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Wach Video Report


Similar Posts