< Back
Kerala
ആരാധനാക്രമം ഏകീകരിക്കാനുള്ള ഇടയലേഖനം വായിക്കുന്നതിനെതിരെ പ്രതിഷേധം
Kerala

ആരാധനാക്രമം ഏകീകരിക്കാനുള്ള ഇടയലേഖനം വായിക്കുന്നതിനെതിരെ പ്രതിഷേധം

Web Desk
|
5 Sept 2021 2:36 PM IST

ആരാധനാക്രമം ഏകീകരിക്കാന്‍ സിനഡ് തീരുമാനം എടുത്തതിന് പിന്നാലെയാണ് സഭയുടെ കീഴിലെ പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിക്കാന്‍ നിര്‍ദേശിച്ചത്. പ്രസന്നപുരം പള്ളിയില്‍ വൈദികന്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയിലേക്ക് ഓടിക്കയറി മൈക്ക് എടുത്തു മാറ്റുകയായിരുന്നു.

ആരാധനാക്രമം ഏകീകരിക്കാനുള്ള ഇടയലേഖനം വായിക്കുന്നതിനെചൊല്ലി സിറോ മലബാര്‍ സഭയില്‍ ഭിന്നത. ഇടയലേഖനം വായിച്ച ആലുവ പ്രസന്നപുരം പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയില്‍ കയറി പ്രതിഷേധിച്ചു. അതിനിടെ സിനഡ് തീരുമാനം അംഗീകരിക്കുന്ന രൂപതകളിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ആരാധനാക്രമം ഏകീകരിക്കാന്‍ സിനഡ് തീരുമാനം എടുത്തതിന് പിന്നാലെയാണ് സഭയുടെ കീഴിലെ പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിക്കാന്‍ നിര്‍ദേശിച്ചത്. പ്രസന്നപുരം പള്ളിയില്‍ വൈദികന്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയിലേക്ക് ഓടിക്കയറി മൈക്ക് എടുത്തു മാറ്റുകയായിരുന്നു.

തുടര്‍ന്ന് പുറത്തെത്തിയ പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. ഔദ്യോഗിക നിര്‍ദ്ദേശം അനുസരിച്ചാണ് ഇടയലേഖനം വായിച്ചതെന്ന് പള്ളി വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു. പ്രതിഷേധിച്ചവരില്‍ കൂടുതലും ഇടവകയ്ക്ക് പുറത്തുള്ളവരാണെന്ന് ഫാദര്‍ പറഞ്ഞു.

എറണാകുളം അങ്കമാലി, തൃശൂര്‍, അതിരൂപതകളിലെയും ഇരിങ്ങാലക്കുട രൂപതയിലെയും ഒരു വിഭാഗം വൈദികര്‍ ഇടയലേഖനം വായിച്ചില്ല. കുറവിലങ്ങാട് ദേവാലയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. നവംബര്‍ 28 മുതല്‍ പുതിയ ആരാധനാക്രമം സഭയിലെ പള്ളികളില്‍ നടപ്പാക്കാനാണ് തീരുമാനം. കുര്‍ബാനയിലെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താര അഭിമുഖമായും അവസാന ഭാഗം വീണ്ടും ജനാഭിമുഖമായും കുര്‍ബാന അര്‍പ്പിക്കാനാണ് നിര്‍ദേശം

Related Tags :
Similar Posts