< Back
Kerala
Protest , arrest, of PK Feroze, march, dharna, Youth League,

പി.കെ ഫിറോസ്

Kerala

പി.കെ ഫിറോസിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് യൂത്ത് ലീഗ് പ്രതിഷേധം

Web Desk
|
27 Jan 2023 7:24 AM IST

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപണം

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇന്ന് എസ് പി ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപണം. സെക്രട്ടറിയേറ്റിലേക്ക് നടന്ന സേവ് കേരള മാർച്ചിലെ സംഘർഷത്തിന്റെ പേരിലാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്.

ഒൻപതരക്ക് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. കെ.എം ഷാജിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുക. സംസ്ഥാനവ്യാപകമായി നടക്കുന്ന മാർച്ചിൽ മുതിർന്ന നേതാക്കള്‍ അടക്കം പങ്കെടുക്കും. സമരം കൂടുതൽ ശക്തമാക്കാനാണ് ലീഗ് ആലോചിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലെ എൽ.ഡിഎഫ് സമരങ്ങളിലുണ്ടായ നാശനഷ്ടങ്ങളും, അക്രമങ്ങളും ചൂണ്ടികാണിച്ചുകൊണ്ട് സോഷ്യൽമീഡിയ കാമ്പ്യയിൻ നടത്താനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Similar Posts