
കോഴിക്കോട്, കെ-റെയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം
|ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി സർവേക്കല്ലുകൾ സ്ഥാപിച്ചു . പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. സ്ത്രീകളുൾപ്പെടെ പ്രതിഷേധക്കാരും പോലിസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി സർവേക്കല്ലുകൾ സ്ഥാപിച്ചു . പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാത്തോട്ടം മീഞ്ചന്ത റെയിൽവേ ഗെയിറ്റിന് സമീപത്തെ വീട്ടുമുറ്റത്ത് കെ റെയിൽ സർവ്വേ ഉദ്യോഗസ്ഥർ പ്രദേശത്തെ കൗൺസിലർ പോലുമറിയാതെയാണ് സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയത്. മുൻകൂട്ടി അറിയിക്കാതെയാണ് വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്. സ്ത്രീകളുൾപ്പെടെ പ്രതിഷേധക്കാരും പോലിസും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കെ-റെയിൽ ഉദ്യോഗസ്ഥരും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചർച്ച നടത്തിയെങ്കിലും പിരിഞ്ഞു പോകാനോ പ്രതിഷേധം അവസാനിപ്പിക്കാനോ നാട്ടുകാർ തയാറായില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്ത ശേഷം, പൊലീസ് സംരക്ഷണത്തിൽ വീട്ടുമുറ്റത്ത് സർവേക്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.