< Back
Kerala

Kerala
കറുത്ത ഗൗൺ അണിഞ്ഞെത്തി; തൃശൂർ മേയർക്കെതിരെ പ്രതിഷേധം
|20 July 2024 3:50 PM IST
ഭരണ പ്രതിസന്ധിയുണ്ട് എന്നാരോപിച്ചാണ് പ്രതിഷേധം
തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ തൃശൂർ മേയർ എം.കെ വർഗീസിനെതിരെ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാർ കറുത്ത ഗൗൺ അണിഞ്ഞാണ് യോഗത്തിനെത്തിയത്. കോർപ്പറേഷനിൽ ഭരണ പ്രതിസന്ധിയുണ്ട് എന്നാരോപിച്ചാണ് പ്രതിഷേധം.
ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള യോഗം നടന്നിട്ട് 71 ദിവസമായി. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നാരോപിച്ചാണ് പ്രതിഷേധം. സി.പി.ഐ- മേയർ തർക്കം നിലനിൽക്കുന്നുണ്ട്. മേയർ രാജിവെക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കം പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ യോഗം വിളിക്കുന്നത് നീണ്ടുപോയത്.