< Back
Kerala
Protest against veena george at pathanamthitta
Kerala

'ചർച്ച് ബിൽ വിഷയത്തിൽ മൗനം വെടിയണം': മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം

Web Desk
|
10 April 2023 7:50 PM IST

കഴിഞ്ഞ ആഴ്ചയും പത്തനംതിട്ടയിൽ സമാന രീതിയിൽ പോസ്റ്റർ പ്രതിഷേധമുണ്ടായിരുന്നു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകരുടെ പ്രതിഷേധം. പത്തനംതിട്ട അടൂർ കരുവാറ്റയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് മുന്നിൽ OCYM പ്രവർത്തകർ മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചു. ചർച്ച് ബിൽ വിഷയത്തിൽ വീണ ജോർജ് മൗനം വെടിയണമെന്ന് പോസ്റ്ററിൽ പറയുന്നു.

കഴിഞ്ഞ ആഴ്ചയും പത്തനംതിട്ടയിൽ സമാന രീതിയിൽ പോസ്റ്റർ പ്രതിഷേധമുണ്ടായിരുന്നു. സഭാ തർക്ക വിഷയത്തിൽ മൗനം വെടിയണമെന്നായിരുന്നു അന്നും ആവശ്യം. പട്ടാപ്പകൽ പൊലീസടക്കം നോക്കി നിൽക്കെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമമടക്കം പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. വരും ദിവസങ്ങളിലും സമാനരീതിയിൽ പ്രതിഷേധം തുടരുമെന്നാണ് പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Similar Posts