< Back
Kerala

Kerala
ബാബരി മസ്ജിദ് അനുസ്മരിച്ച് പ്രതിഷേധം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്
|23 Jan 2024 12:27 PM IST
ബാലരാമപുരം സ്വദേശി 'ഒറ്റയാൾ സലീം' എന്ന മുഹമ്മദ് സലീമിനെതിരെയാണ് കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാബ്റി മസ്ജിദ് അനുസ്മരിച്ച് പ്രതിഷേധിച്ചയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്.ബാലരാമപുരം സ്വദേശി 'ഒറ്റയാൾ സലീം' എന്ന മുഹമ്മദ് സലീമിനെതിരെയാണ് കേസെടുത്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സംസാരിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ഇന്നലെ കറുത്ത ദിനമായി ആചരിക്കണമെന്നായിരുന്നു പ്രതിഷേധം. ബാബറി മസ്ജിദിന്റെ ചിത്രം പതിച്ച പ്ലക്കാർഡുമായാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമായിരുന്നു സലിം ധരിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്.