< Back
Kerala
എ.കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് പുറത്തും പ്രതിഷേധം
Kerala

എ.കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് പുറത്തും പ്രതിഷേധം

Web Desk
|
22 July 2021 1:27 PM IST

യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി

മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് പുറത്തും പ്രതിഷേധം ശക്തം. യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശ്വാസതടസം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. മഹിളാമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിലും നേരിയ സംഘർഷമുണ്ടായി.


Similar Posts