< Back
Kerala
Protest to the hospital over the death of a woman and a newborn baby during delivery surgery
Kerala

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും നവജാത ശിശുവും മരിച്ചതിൽ ഉള്ളിയേരി മലബാർ ആശുപത്രിയിലേക്ക് മൃതദേഹവുമായി പ്രതിഷേധം

Web Desk
|
14 Sept 2024 5:21 PM IST

ബാലുശ്ശേരി എകരൂൽ സ്വദേശിയായ അശ്വതിയും കുഞ്ഞുമാണ് പ്രസവശസ്ത്രക്രിയക്കിടെ മരിച്ചത്.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും നവജാത ശിശുവും മരിച്ചതിൽ ഉള്ളിയേരി മലബാർ ആശുപത്രിയിലേക്ക് മൃതദേഹവുമായി പ്രതിഷേധം. നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ആശുപത്രി ഗെയ്റ്റിന് മുന്നിൽ തടഞ്ഞു. തുടർന്ന് ഇവർ റോഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ പറഞ്ഞു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനം അറിയിക്കാമെന്നാണ് ആശുപത്രി മാനേജ്‌മെന്റ് പറയുന്നത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ബാലുശ്ശേരി എകരൂൽ സ്വദേശിയായ അശ്വതിയും കുഞ്ഞുമാണ് പ്രസവശസ്ത്രക്രിയക്കിടെ മരിച്ചത്. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗർഭിണിയായ യുവതിയുടെ നില ഗുരുതരമായിട്ടും ഡോക്ടർമാർ സിസേറിയൻ വൈകിപ്പിച്ചെന്ന് അശ്വതിയുടെ ഭർത്താവ് വിവേക് ആരോപിച്ചു.

Similar Posts