< Back
Kerala
കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെഎസ്ആർടിസി  കണ്ടക്ടറെ മര്‍ദിച്ച് സമരാനുകൂലികള്‍
Kerala

കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെഎസ്ആർടിസി കണ്ടക്ടറെ മര്‍ദിച്ച് സമരാനുകൂലികള്‍

Web Desk
|
9 July 2025 9:23 AM IST

ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു

കൊല്ലം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു.കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെയടക്കം പണിമുടക്ക് സാരമായി ബാധിച്ചു.സംസ്ഥാനനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ബസുകള്‍ വ്യാപകമായി തടഞ്ഞു.

കൊല്ലത്ത് കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി.ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ആയിട്ടും സർവീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു.റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു.മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്.


Similar Posts