< Back
Kerala

Kerala
കലക്ടർ എത്തിയില്ല, ദൗത്യം വെെകുന്നു; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തം
|25 Jan 2025 4:44 PM IST
കടുവയെ പിടികൂടുകയല്ല, ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വയനാട്: കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. കളക്ടർ എത്താത്തതിനാൽ ദൗത്യം വൈകുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ജില്ലാ കളക്ടർ എന്തുകൊണ്ടാണ് വൈകുന്നതെന്ന് കാര്യത്തിൽ വ്യക്തതയില്ല. പ്രദേശത്ത് ഡിഎഫ്ഒ അടക്കമുള്ളവർ ചർച്ച നടത്തി.
കടുവയെ പിടികൂടുകയല്ല, ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ച രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഉടൻ ജോലി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും നാട്ടുകാർ ആരോപണം ഉന്നയിച്ചു. എന്നാൽ ഉടൻ തന്നെ കടുവയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.