< Back
Kerala
Kerala
'ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യ വേണ്ട': രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം
|15 March 2026 8:31 PM IST
സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം. രമ്യ വേണ്ടെന്ന് കോൺഗ്രസ് പ്രാദേശിക ഘടകം. സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. പ്രാദേശിക നേതാക്കൾക്ക് തന്നെ സ്ഥാനാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് നിവേദനം നൽകി.
മണ്ഡലത്തിലെ വോട്ടർമാരുടെ വികാരവും സാമുദായിക സാഹചര്യങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യം. മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള പുലയ, തണ്ടാൻ സമുദായങ്ങളിൽ നിന്നുള്ള, പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളെ പരിഗണിക്കുന്നത് വിജയസാധ്യത വർധിപ്പിക്കുമെന്നും കത്തിൽ. പാർട്ടിക്കായി ത്യാഗം സഹിച്ച ജില്ലയിലെ തന്നെ സമുന്നതരായ നേതാക്കളെ സ്ഥാനാർഥിയായി നിശ്ചയിക്കണമെന്ന് കത്തിൽ അഭ്യർത്ഥന.