< Back
Kerala
എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്: തിരുവനന്തപുരത്തും മലപ്പുറത്തും പ്രതിഷേധം
Kerala

എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്: തിരുവനന്തപുരത്തും മലപ്പുറത്തും പ്രതിഷേധം

Web Desk
|
6 March 2025 5:18 PM IST

മലപ്പുറം ഓഫീസിലെ റെയ്ഡ് പൂർത്തിയാക്കി ഇഡി മടങ്ങി

തിരുവനന്തപുരം: എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡിൽ തിരുവനന്തപുരത്തും മലപ്പുറത്തും പ്രതിഷേധം. റെയ്ഡ് നടക്കുന്ന ഓഫീസുകൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. മലപ്പുറം ഓഫീസിലെ റെയ്ഡ് പൂർത്തിയാക്കി ഇഡി മടങ്ങി. ഹാർഡ് ഡിസ്ക്, ഓഫീസ് മൊബൈൽ ഫോൺ, രസീത് ബുക്കുകൾ, ലഘുലേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. റെയ്ഡിന് കാരണം പാർട്ടിയുടെ രാജ്യവ്യാപക വഖഫ് പ്രതിഷേധമെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.

ഇന്ത്യയിൽ ഭീകര പ്രവ‍ർത്തനം നടത്താൻ വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്നാണ് ഇഡിയുടെ ആരോപണം. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പോപ്പുലർ ഫ്രണ്ട് ആണെന്നും ഇഡി നേരത്തെ വാർത്താക്കുറിപ്പിൽ പറഞ്ഞു. എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Similar Posts