< Back
Kerala
പാലാ ബിഷപ്പിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻ പിള്ള
Kerala

പാലാ ബിഷപ്പിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻ പിള്ള

Web Desk
|
27 Sept 2021 9:59 PM IST

ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു

പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ബിഷപ്പിനെ വിമർശിക്കാമെന്നും പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥ നില നിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സിൽ വേദന സൃഷ്ടിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണമെന്നും ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും അദ്ദേഹം പറഞ്ഞു.

Similar Posts