< Back
Kerala

Kerala
ഇനി തപാൽ വഴിയില്ല; പിഎസ്‍സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്
|3 Jun 2025 7:52 AM IST
ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഇത്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലിൽ ലഭിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും.