< Back
Kerala

Kerala
കാലവർഷ ദുരന്തം: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
|30 July 2024 6:07 PM IST
മലപ്പുറം, തൃശൂർ ജില്ലകളിലെ അഭിമുഖങ്ങളും മാറ്റി
തിരുവനന്തപുരം: കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ട് വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. മലപ്പുറം, തൃശൂർ ജില്ലകളിലെ അഭിമുഖങ്ങളും മാറ്റി.
മറ്റു ജില്ലകളിലെ അഭിമുഖങ്ങൾക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് അഭിമുഖത്തിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.
ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് പരീക്ഷ ആഗസ്റ്റ് 9ന് നടത്തും. മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.