< Back
Kerala
പിഎസ്‌സി അംഗമാകാൻ ഒരു കോടി രൂപ കൈക്കൂലി; പി.സി ചാക്കോ 55 ലക്ഷം രൂപ വാങ്ങിയെന്നും ആരോപണം
Kerala

'പിഎസ്‌സി അംഗമാകാൻ ഒരു കോടി രൂപ കൈക്കൂലി'; പി.സി ചാക്കോ 55 ലക്ഷം രൂപ വാങ്ങിയെന്നും ആരോപണം

Web Desk
|
24 Oct 2022 7:35 AM IST

എൻസിപി നോമിനിയായി രമ്യ രാജേന്ദ്രനെ പിഎസ്‌സി മെമ്പർ ആക്കിയതിലാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.

കോഴിക്കോട്: പിഎസ് സി ബോർഡ് അംഗമായി നിയമിക്കാൻ പി.സി ചാക്കോ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി. ഒരു ബാർ മുതലാളി വഴിയാണ് നിലവിലെ ബോർഡ് അംഗം പി.സി ചാക്കോയ്ക്ക് പണം കൈമാറിയതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണക്ക് പരാതി നൽകിയിരിക്കുകയാണ് മുഹമ്മദ് കുട്ടി.

എൻസിപി നോമിനിയായി രമ്യ രാജേന്ദ്രനെ പിഎസ്‌സി മെമ്പർ ആക്കിയതിലാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്. ബോർഡ് മെമ്പർ പദവിയ്ക്കായി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയന് 60 ലക്ഷവും, സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്ക് 55 ലക്ഷവും രമ്യ നൽകിയെന്നാണ് എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടിയുടെ ആരോപണം. പി.സി ചാക്കോയുടെ അടുപ്പക്കാരനും, മന്ത്രി എ.കെ ശശീന്ദ്രന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ ബിജു ഏബൽ ജേക്കബിന്റെ ഫോൺ സംഭാഷണം പുറത്തുവിട്ടാണ് മുഹമ്മദ് കുട്ടി ആരോപണം കടുപ്പിക്കുന്നത്..

ഒരു ബാർ മുതലാളി വഴിയാണ് പി.സി ചാക്കോയ്ക്ക് പണം കൈമാറിയതെന്നും, ഇതിൽ 25 ലക്ഷം പി.സി ചാക്കോയുടെ ഭാര്യയാണ് കൈപ്പറ്റിയതെന്നും മുഹമ്മദ് കുട്ടി എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആരോപിക്കുന്നു. ഇതിന്റെ അടക്കം തെളിവുകളും, ഫോൺ രേഖകളും കാട്ടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.

Related Tags :
Similar Posts