< Back
Kerala
ഡ്രൈവിങ് പ്രായോഗിക പരീക്ഷ പി.എസ്.സി മാറ്റിവെച്ചു
Kerala

ഡ്രൈവിങ് പ്രായോഗിക പരീക്ഷ പി.എസ്.സി മാറ്റിവെച്ചു

Web Desk
|
5 Sept 2021 8:47 PM IST

കേരള പി.എസ്.സി, വിവിധ കമ്പനി, കോര്‍പ്പറേഷന്‍, ബോര്‍ഡ്, ജില്ലാ സഹകരണ മേഖല എന്നിവയിലെ നിയമനത്തിന് കാറ്റഗറി നമ്പര്‍ 390/2018, 225/2018, 395/2018, 019/2018, 396/2018 പ്രകാരമുള്ള പ്രായോഗിക പരീക്ഷകളാണ് മാറ്റിവെച്ചത്.

ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (തിങ്കള്‍) മുതല്‍ മാലൂര്‍ കുന്ന് ഡി.എച്ച്.ക്യു എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് പ്രായോഗിക പരീക്ഷ മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. കേരള പി.എസ്.സി, വിവിധ കമ്പനി, കോര്‍പ്പറേഷന്‍, ബോര്‍ഡ്, ജില്ലാ സഹകരണ മേഖല എന്നിവയിലെ നിയമനത്തിന് കാറ്റഗറി നമ്പര്‍ 390/2018, 225/2018, 395/2018, 019/2018, 396/2018 പ്രകാരമുള്ള പ്രായോഗിക പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതേ തസ്തികകളിലേക്കായി കൊല്ലം, എറണാകുളം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രമാണ പരിശോധനകളും സര്‍വ്വീസ് വെരിഫിക്കേഷനും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

Related Tags :
Similar Posts