< Back
Kerala
ഭിക്ഷ യാചിച്ച് പ്രതിഷേധം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം തുടരുന്നു
Kerala

ഭിക്ഷ യാചിച്ച് പ്രതിഷേധം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം തുടരുന്നു

Web Desk
|
3 Aug 2021 2:03 PM IST

എൽ.ജി.എസ്, വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികളാണ് സമരം ചെയ്യുന്നത്. ഭിക്ഷയാചിച്ചായിരുന്നു വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പിൽ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം തുടരുന്നു. എൽ.ജി.എസ്, വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികളാണ് സമരം ചെയ്യുന്നത്. ഭിക്ഷയാചിച്ചായിരുന്നു വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.

നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്. വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിൽ നിന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ചു.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതിന്റെ ആനുകൂല്യം തങ്ങൾക്ക് ലഭിച്ചില്ല എന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.



Similar Posts