< Back
Kerala

Kerala
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവ്
|29 July 2021 5:02 PM IST
കോവിഡ് പശ്ചാത്തലത്തിൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവ്. ഓഗസ്റ്റ് നാലിന് കാലാവധി തീരുന്ന പട്ടികയാണ് സെപ്റ്റംബർ 29 വരെ നീട്ടിയിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിറക്കിയിരിക്കുന്നത്. നിയമവശം പരിശോധിച്ച് ഉത്തരവിൽ തുടർനടപടി സ്വീകരിക്കുമെന്ന് പിഎസ്‍സി പ്രതികരിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശുപാർശയെയും കോവിഡ് ബാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.