< Back
Kerala

Kerala
പി.ടി ചാക്കോ ഫൗണ്ടേഷൻ അവാർഡ് മീഡിയവണിന്
|24 July 2024 1:39 PM IST
മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് യു.ഷൈജുവാണ് പുരസ്കാരത്തിന് അർഹനായത്
ആലപ്പുഴ: പി.ടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം മീഡിയവണിന്. മികച്ച ന്യൂസ് റിപ്പോർട്ടിങിനുള്ള പുരസ്കാരത്തിന് മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് യു.ഷൈജു അർഹനായി. ഫൌണ്ടേഷൻ പ്രതിനിധികൾ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
രാഷ്ട്രീയ സാമൂഹിക രംഗെത്തെ മികച്ച സംഭാവനക്കുള്ള പുരസ്കാരം മന്ത്രി റോഷി അഗസ്റ്റിന് ലഭിച്ചു. പൊലീസ് മേഖലയിലെ കാര്യക്ഷമതയ്ക്കുള്ള പുരസ്കാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ചു. ആഗസ്റ്റിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.