
Photo | Special Arrangement
ശിരോവസ്ത്ര വിവാദമുണ്ടായ പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് എൻഡിഎ സ്ഥാനാർഥി
|നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്
കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥി. പള്ളുരുത്തി കച്ചേരിപ്പടി വാർഡിലാണ് ജോഷി മത്സരിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ സ്ഥാനാര്‍ഥിയായാണ് ജോഷി ജനവിധി തേടുന്നത്. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു.
ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും ബന്ധമില്ലെന്ന് ജോഷി പറഞ്ഞിരുന്നു. വിവാദത്തില്‍ സെന്റ് റീത്ത സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചിരുന്നത്.