< Back
Kerala
നിയമസഭാ സമ്മേളനം 24നും 25നും; പി.ടി.എ റഹീം പ്രൊടെം സ്പീക്കർ
Kerala

നിയമസഭാ സമ്മേളനം 24നും 25നും; പി.ടി.എ റഹീം പ്രൊടെം സ്പീക്കർ

Web Desk
|
20 May 2021 9:00 PM IST

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ ചേരാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോടെം സ്പീക്കറായി നിയുക്ത കുന്നമംഗലം എം.എൽ.എ പി.ടി.എ.റഹീമിനെ തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണ കുറുപ്പാണ് അഡ്വക്കറ്റ് ജനറൽ. പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി അഡ്വ. ടി.എ ഷാജിയെ നിയമിച്ചു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹൻ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി തുടരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ. കെ.രാഗേഷിനെ നിയമിച്ചിരുന്നു.



Similar Posts