< Back
Kerala
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; റോഡ് ഷോയുമായി സ്ഥാനാർഥികൾ
Kerala

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; റോഡ് ഷോയുമായി സ്ഥാനാർഥികൾ

Web Desk
|
3 Sept 2023 2:45 PM IST

നാലുമണിയോടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൊട്ടിക്കലാശത്തിനായി പ്രവർത്തകർ അണിനിരക്കും

എഏപുതുപ്പള്ളി: പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആവേശത്തിലാണ് മുന്നണികൾ. സ്ഥാനാർഥികളുടെ വാഹനപര്യടനവും മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. നാലുമണിയോടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൊട്ടിക്കലാശത്തിനായി പ്രവർത്തകർ അണിനിരക്കും.

പുതുപ്പള്ളിയിലെ ഓരോ തെരുവും പ്രവർത്തകരുടെയും മുന്നണികളുടെയും ആവേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യു.ഡി.എഫ് ക്യാമ്പിൽ ശശി തരൂർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ റോഡ് ഷോക്ക് ഇറക്കി കൊണ്ട് അവസാന ലാപ്പിലെ കലാശകൊട്ടിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി നിരത്തിലിറങ്ങിയിരിക്കുകയാണ് പ്രവർത്തകർ.

ഇടതു മുന്നണിക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന നേതാക്കളും വി.എൻ വാസവൻ അടക്കമുള്ള മന്ത്രിമാരും ഇന്ന് പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നുണ്ട്. എന്തു വില കൊടുത്തും മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയിലാണ് എൽ.ഡി.എഫ്. എന്നാൽ മണ്ഡലം നിലനിർത്താനുള്ള വാശിയിൽ യു.ഡി.എഫും തകർത്ത് പ്രചാരണം നടത്തുന്നുണ്ട്.

Similar Posts