< Back
Kerala
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
Kerala

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

അഹമ്മദലി ശര്‍ഷാദ്
|
16 Jan 2026 10:16 PM IST

അഡ്വ. ബി.ജി ഹരീന്ദ്രനാഥിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. അഡ്വ. ബി.ജി ഹരീന്ദ്രനാഥിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയത്.

'എഷ്യാനെറ്റ്' ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേസിലെ അതിജീവിത തങ്ങളുടെ ദുരിതങ്ങൾ തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ കുറുവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് സർക്കാർ റേഷൻ കാർഡ് അനുവദിച്ചിരുന്നു. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്.

Similar Posts