< Back
Kerala

Kerala
കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ ദിവാകരനെ ഒഴിവാക്കിയതിൽ പരസ്യ പ്രതിഷേധം; വടകര മണിയൂരിൽ അമ്പതോളം പേർ അണിനിരന്ന പ്രകടനം
|3 Feb 2025 9:58 PM IST
വടകരയിലെ ജനകീയ മുഖമായ ദിവാകരനെ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ ദിവാകരനെ ഒഴിവാക്കിയതിൽ സിപിഎമ്മിൽ പരസ്യപ്രതിഷേധം.
വടകര മണിയൂരിൽ ഒരുവിഭാഗം സിപിഎം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. 50ഓളം പ്രവർത്തകരാണ് നേതൃത്വത്തിനെതിരെ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. വടകരയിലെ ജനകീയ മുഖമായ ദിവാകരനെ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തപ്പോഴാണ് പി.കെ ദിവാകരന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Watch Video Report