< Back
Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സഹതാപമല്ല രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം.വി ഗോവിന്ദൻ
Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സഹതാപമല്ല രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം.വി ഗോവിന്ദൻ

Web Desk
|
8 Aug 2023 6:45 PM IST

കോൺഗ്രിസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

സഹതാപമല്ല രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. കോൺഗ്രസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചരണമായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഉമ്മൻചാണ്ടിയോട് കരുത്തുറ്റ പോരാട്ടം നടത്തിയ ജെയ്ക് സി തോമസിനെ തന്നെയാവും സി.പി.എം കളത്തിലിറക്കുകയെന്നാണ് സൂചന. കൂടുതൽ ചർച്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ സി.പി.എം നേതൃത്വം സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കും. ഉമ്മൻചാണ്ടിയേക്കാൾ വലിയ എതിരാളിയൊന്നും ഇനി വരാനില്ലെന്ന കണക്ക് കൂട്ടലിലാണ് എൽ.ഡി.എഫ്. അപ്പോഴും ഉമ്മൻചാണ്ടിയോടുള്ള പുതുപ്പള്ളിയുടെ വൈകാരികത കുടുംബത്തിൽ നിന്ന് തന്നെ യു.ഡി.എഫ് സ്ഥാനാർഥിയെ ഇറക്കുമ്പോൾ മറിടക്കുകയെന്നത് എൽ.ഡി.എഫിന് വെല്ലുവിളിയാണ്.

Similar Posts