< Back
Kerala
പൂജപ്പുരയിൽ മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സഹോദരൻ; യുവതി ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala

പൂജപ്പുരയിൽ മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സഹോദരൻ; യുവതി ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Web Desk
|
16 Jan 2022 11:25 AM IST

നിഷയുടെ മുഖവും തുടയും അടിച്ചു തകർത്തെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സഹോദരനെന്ന് വെളിപ്പെടുത്തൽ. പൂജപ്പുര സ്വദേശിനി നിഷയാണ് കൊല്ലപ്പെട്ടത്. സഹോദരൻ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു.

നിഷയുടെ മുഖവും തുടയും അടിച്ചു തകർത്തെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീണു പരിക്കേറ്റിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സ്വത്തിന് വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


Related Tags :
Similar Posts