< Back
Kerala
പുല്ലുപാറ ബസ് അപകടം: കെഎസ്ആർടിസി വിശദമായ അന്വേഷണം നടത്തും
Kerala

പുല്ലുപാറ ബസ് അപകടം: കെഎസ്ആർടിസി വിശദമായ അന്വേഷണം നടത്തും

Web Desk
|
7 Jan 2025 8:05 AM IST

അപകടത്തിൽപ്പെട്ട ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കും

ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽ കെഎസ്ആർടിസി വിശദമായ അന്വേഷണം നടത്തും. അപകടത്തിൽപ്പെട്ട ബസ് മോട്ടർ വാഹനവകുപ്പും പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അകടകാരണമെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം അപകടത്തിൽ മരിച്ച മാവേലിക്കര സ്വദേശികളായ നാലുപേരുടെ മൃതദേഹവും രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഗുരുതരമായി പരിക്കേറ്റ നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. അപകടത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറും ഉത്തരവിട്ടിട്ടുണ്ട്.

Similar Posts