< Back
Kerala
Kerala
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; സജീവൻ കൊല്ലപ്പള്ളി ഇ.ഡി അറസ്റ്റിൽ
|27 Sept 2023 9:32 PM IST
ഈ മാസം 30 വരെ സജീവനെ ഇ.ഡി കസ്റ്റഡയില്‍ വിട്ടു
പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇ.ഡി അറസ്റ്റിൽ. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് . ഈ മാസം 30 വരെ സജീവനെ ഇ.ഡി കസ്റ്റഡയില്‍ വിട്ടു.
സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ സജീവനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ്, വിജിലൻസ് കേസുകളിൽ പ്രതിയാണ് സജീവൻ. രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പിലും സജീവന്റെ പേരുണ്ട്. വായ്പാതട്ടിപ്പിനിരയായ പറമ്പോക്കാട്ട് ഡാനിയലിന്റെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ അബ്രഹാം, മുൻ സെക്രട്ടറി കെ.ടി രമാദേവി, ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം പൗലോസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്.