< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍
|5 April 2022 11:02 AM IST
വിചാരണ ഉടൻ പൂർത്തിയാകില്ലെന്ന വാദമുയർത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ ഉടൻ പൂർത്തിയാകില്ലെന്ന വാദമുയർത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ജാമ്യാപേക്ഷയിൽ പൾസർ സുനി ചൂണ്ടിക്കാട്ടി.
കേസില്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പൾസർ സുനിയുടെ വാദം.
അതേസമയം കേസിലെ നാലാംപ്രതി വിജീഷിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളാണ് വിജീഷ്. കേസില്‍ പള്‍സര്‍ സുനിയൊഴികെ എല്ലാം പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.