< Back
Kerala
കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെവിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
Kerala

കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെവിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

Web Desk
|
17 Jan 2026 5:04 PM IST

പുനലൂര്‍ സ്വദേശി ഷിനുവിനെയാണ് കോളജ് ജംഗ്ഷന് സമീപമുള്ള ഫ്‌ലാറ്റിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊല്ലം: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പുനലൂര്‍ സ്വദേശി ഷിനുവിനെയാണ് കോളജ് ജംഗ്ഷന് സമീപമുള്ള ഫ്‌ലാറ്റിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പല ഭാഗത്തും മുറിവേറ്റതിന്റെ പാടുകളുണ്ട്. ഫ്‌ലാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി. സ്വാഭാവിക മരണമാണോ ദുരൂഹതയുണ്ടോയെന്നറിയാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

2018ലെ സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച പുനലൂരിലെ കെവിന്‍ വധക്കേസില്‍ ഷിനുമോനെ പ്രതിചേര്‍ക്കപ്പെടുകയും വിചാരണക്കൊടുവില്‍ ഇയാളെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.

Similar Posts