< Back
Kerala

Kerala
വി.ഡി സതീശനെതിരായ പുനർജനി അഴിമതിക്കേസ്: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി
|27 Jun 2023 3:58 PM IST
പുനർജനി ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരായ പുനർജനി അഴിമതിക്കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പി.എസ് രാജേന്ദ്രപ്രസാദിന്റെ മൊഴി രേഖപ്പെടുത്തി. വിജിലൻസ് ആണ് മൊഴി രേഖപ്പെടുത്തിയത്. പുനർജനി ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.
പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ മുൻ കോൺഗ്രസ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.