< Back
Kerala

Kerala
സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധം
|3 Jan 2023 6:30 AM IST
വകുപ്പ് മേധാവികളുടെ ഓഫീസുകൾക്കും ബാധകം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് പുറമേ കലക്ടറേറ്റുകളടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധം. വിവിധ ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഇന്ന് ബയോമെട്രിക് പഞ്ചിങ് നിലവിൽ വരിക.
ഹാജർ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിങ്. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും.