< Back
Kerala

Kerala
കോഴിക്കോട് പുറക്കാമലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ
|4 March 2025 3:08 PM IST
ക്വാറി അടച്ചു പൂട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു
കോഴിക്കോട്: കോഴിക്കോട് പുറക്കാമലയിൽ ക്വാറി തൊഴിലാളികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ക്വാറിയിലേക്ക് പൊലീസ് കാവലിൽ എത്തിയവരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധക്കാരും പൊലീസുകാരുമായി വാക്കുതർക്കമുണ്ടായി.
11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുറക്കാമലയിലെ കരിങ്കൽ ക്വാറിയ്ക്കെതിരെ നാട്ടുകാർ ഒരുപാട് നാളായി സമരത്തിലാണ്. പേരാമ്പ്ര, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ക്വാറിയുടെ സമീപ പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് താമസിക്കുന്നത്.