< Back
Kerala
Documents of PK Shashis misappropriation,  misappropriation of party funds, Documents against pk shashi, breaking news malayalam
Kerala

'5 കോടി 60 ലക്ഷം രൂപയുടെ ഓഹരി വാങ്ങി'; പി.കെ ശശി പാർട്ടി ഫണ്ട് തിരിമറി നടത്തിയതിന്റെ രേഖകൾ പുറത്ത്

Web Desk
|
26 Feb 2023 9:41 AM IST

പാർട്ടി അറിയാതെ സർക്കിൾ സഹകരണ വകുപ്പിലെ വിവിധ വകുപ്പിൽ നിന്നും 35 നിയമനം നടത്തിയതിനും തെളിവുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവും പാർട്ടി അന്വേഷണ കമ്മീഷന് മുമ്പാകെ മണ്ണാർക്കാട് ഏരിയ കമ്മറ്റി സമർപ്പിച്ച രേഖകളിലുണ്ട്

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശി പാർട്ടി ഫണ്ട് തിരിമറി നടത്തിയതിന്റെ രേഖകൾ പുറത്ത്. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് അഞ്ച് കോടി 60 ലക്ഷം രൂപഓഹരി വാങ്ങിയതിന്റെ രേഖകളാണ് പുറത്ത് വന്നത്.

പാർട്ടി അറിയാതെ സർക്കിൾ സഹകരണ വകുപ്പിലെ വിവിധ വകുപ്പിൽ നിന്നും 35 നിയമനം നടത്തിയതിനും തെളിവുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവും പാർട്ടി അന്വേഷണ കമ്മീഷന് മുമ്പാകെ മണ്ണാർക്കാട് ഏരിയ കമ്മറ്റി സമർപ്പിച്ച രേഖകളിലുണ്ട്.



യൂണിവേഴ്‌സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകൾ, ഡ്രൈവർ പി കെ ജയന്റെ പേരിൽ അലനല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിക്ക് മുകളിൽ വിലയിൽ വാങ്ങിയ സ്ഥലത്തിന്റെ ആധാരം/ പോക്ക് വരവ് സർട്ടിഫിക്കറ്റുകൾ, മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപത്തുള്ള പാർട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകൾ, യൂണിവേഴ്‌സൽ കോളേജിന് സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖകൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിന്റെ നിർമ്മാണത്തിൽ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയിൽ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകളും രേഖകളിലുണ്ട്.



Similar Posts