< Back
Kerala

Kerala
പുതുക്കാട് റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണു; തൃശൂരിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
|10 Oct 2025 2:30 PM IST
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു
തൃശൂർ: തൃശൂരിൽ വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോറിയിടിച്ച് തകർന്ന പുതുക്കാട് റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
നേരത്തെ എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ - എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.