< Back
Kerala
പുതുപെരിയാരം ഇരട്ട കൊലപാതകം; വൃദ്ധ ദമ്പതികളെ മകൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala

പുതുപെരിയാരം ഇരട്ട കൊലപാതകം; വൃദ്ധ ദമ്പതികളെ മകൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Web Desk
|
12 Jan 2022 7:33 AM IST

അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് ആപ്പിൾ കഴിച്ചെന്നും സനൽ പൊലീസിനോട്

പാലക്കാട് പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ അതിക്രൂരമായാണ് മകൻ കൊലപെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക് സനൽ കീടനാശിനി ഒഴിച്ചെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിൽ നിന്നും അമ്മ ദേവി സനലിനോട് വെള്ളം എടുക്കാൻ പറഞ്ഞതാണ് അരും കൊലക്ക് കാരണമായതെന്ന് സനൽ പോലീസിന് മൊഴി നൽകി.

അരിവാളും, കൊടുവാളും ഉപയോഗിച്ചാണ് അമ്മ ദേവിയെ സനൽ വെട്ടി വീഴ്ത്തിയത്. ദേവിയുടെ ശരീരത്തിൽ 33 വെട്ടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈകളിലും , കഴുത്തിലും , മുഖത്തും , തലയിലും വെട്ടേറ്റിട്ടുണ്ട്. ദേവിയുടെ കരച്ചിൽ കേട്ട് സമീപത്തെ മുറിയിൽ കിടന്നിരുന്ന അച്ഛൻ ചന്ദ്രൻ ബഹളം വെച്ചു. ഇതു കേട്ടതോടെ കിടപ്പു രോഗിയായ ചന്ദ്രനെ കട്ടിലിൽ ഇട്ട് വെട്ടി. ചന്ദ്രന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളായി 26 വെട്ടുകളുണ്ട്. ഇരുവരുടെയും വായിൽ സനൽ ഫുരുഡാൻ ഒഴിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം സനൽ രക്തം കഴുകി കളഞ്ഞു. അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് ആപ്പിൾ കഴിച്ചെന്നും സനൽ പൊലീസിന് മൊഴി നൽകി. ഇതിന് ശേഷമാണ് സനൽ ബംഗളൂരുവിലേക്ക് പോയത്. സനലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts