< Back
Kerala

Kerala
പുതുപ്പള്ളി നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
|4 Sept 2023 6:36 AM IST
വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണവും പോളിങ് സാമാഗ്രികളുടെ വിതരണവും ഇന്ന്
കോട്ടയം: പുതുപ്പള്ളിയിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർഥികൾ പരമാവധി പേരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കും. വോട്ടർമാർക്കുള്ള സ്ലിപ് വിതരണം രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
കോട്ടയം ബസേലിയോസ് കോളജിൽ സൂക്ഷിച്ച പോളിംഗ് സാമഗ്രികൾ രാവിലെ മുതൽ വിതരണം ചെയ്യും. ഒരു ലക്ഷത്തി എഴുപത്തയ്യായിരം വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.