< Back
Kerala
thiruvanchoor radhakrishnan

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂര്‍

Web Desk
|
8 Sept 2023 8:38 AM IST

ഏറ്റവും അവസാന നിമിഷത്തില്‍ പോളിംഗ് ബൂത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ടില്ലേ?

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

നൂറ് ശതമാനം പ്രതീക്ഷയിലാണ്. പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തുടക്കം മുതലെ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അവസാന നിമിഷത്തില്‍ പോളിംഗ് ബൂത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ടില്ലേ? 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മന്‍ചാണ്ടിയെ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഈ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളെല്ലാം ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്...തിരുവഞ്ചൂര്‍ പറഞ്ഞു.

പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് ചാണ്ടി ഉമ്മന്‍റെ സഹോദരി മറിയം ഉമ്മന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കുള്ള അതെ സ്വീകാര്യത ചാണ്ടിക്കുമുണ്ടാകുമെന്നും മറിയം പറഞ്ഞു.



Similar Posts