< Back
Kerala
jaickcthomas
Kerala

സ്വന്തം പഞ്ചായത്തും ജെയ്കിനെ കൈവിട്ടു; കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ

Web Desk
|
8 Sept 2023 10:03 AM IST

മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നിൽ

പുതുപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ കൈവിട്ട് സ്വന്തം പഞ്ചായത്തായ മണർക്കാടും. അയർകുന്നത്ത് ചാണ്ടി ഉമ്മന്റെ ലീഡ് 5487 ആയിരുന്നു. മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നിൽ. മൂന്ന് റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ ജെയ്കിന് 23,915 വോട്ടാണ് ജെയ്കിന് ലഭിച്ചത്. ചാണ്ടി ഉമ്മന് 44,050 വോട്ടാണ് ലഭിച്ചത്.

ആദ്യം അയർകുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. അകലക്കുന്നം, കൂരോപ്പട, മണർക്കാട് എന്നീ പഞ്ചായത്തുകളിലെ വോട്ടും എണ്ണി. യു.ഡി.എഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ 18565 വോട്ടാണ് ലഭിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

വോട്ടെണ്ണലിനെ തുടക്കത്തില്‍ തന്നെ ചാണ്ടിക്ക് തന്നെയായിരുന്നു ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡ് നേടിയിരുന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതലെ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. ചാണ്ടിയുടെ വിജയമുറപ്പിച്ച് ആദ്യം മുതലെ ആഘോഷം തുടങ്ങിയിരുന്നു. 72.86 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിങ്.


Similar Posts