< Back
Kerala

Kerala
എ.ഡി.ജി.പി എം.ആർ അജിത്കുമാർ മറുനാടൻ ഷാജൻ സ്‌കറിയയിൽനിന്ന് രണ്ട് കോടി കൈക്കൂലി വാങ്ങി: പി.വി അൻവർ
|30 Aug 2024 12:05 PM IST
മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ പി.വി അൻവറിന്റെ പ്രതിഷേധം.
മലപ്പുറം: മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പി.വി അൻവർ എം.എൽ.എ. എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലൈഫ് മിഷൻ അട്ടിമറിക്കാൻ മലപ്പുറം എസ്.പി ശ്രമിക്കുന്നുവെന്നും ആരോപണം.
മലപ്പുറം മുൻ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തിയെന്നാണ് പി.വി അൻവർ ആരോപിക്കുന്നത്. എ.ഡി.ജി.പി എം.ആർ അജിത്കുമാർ കൂട്ടുനിന്നു. മറുനാടൻ ഷാജൻ സ്‌കറിയയിൽനിന്ന് എം.ആർ അജിത്കുമാർ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നും അൻവർ ആരോപിച്ചു.
എ.ഡി.ജി.പി സർക്കാർ നയത്തിനെതിരായാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണം. എസ്.പിക്കും എ.ഡി.ജി.പിക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും പി.വി അൻവർ പറഞ്ഞു.