< Back
Kerala

Kerala
'ഏറനാട് മണ്ഡലം 25 ലക്ഷം രൂപക്ക് വിറ്റ പാർട്ടിയാണ് സിപിഐ'; വിമർശനവുമായി പി.വി അൻവർ
|14 Oct 2024 6:03 PM IST
'തനിക്കെതിരെ ബിനോയ് വിശ്വം മോശം പരാമർശം നടത്തി'
നിലമ്പൂർ: തനിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോശമായ പരാമർശം നടത്തിയെന്ന് നിലമ്പൂർ എംഎൽഎ പി.വി അൻവർ. 'എൽഡിഎഫ് നിർദേശപ്രകാരമാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാർട്ടിയാണ് സിപിഐ'യെന്നും അൻവർ പറഞ്ഞു.
'കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജ സ്ഥാനാർഥിയായപ്പോൾ സിപിഐ നേതാക്കൾ കോടികൾ പണം പിരിച്ചു. ഒരു രൂപ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളിൽ നിന്നും വലിയ ധനികരിൽ നിന്നും സിപിഐ നേതാക്കൾ പണം വാങ്ങി. മന്ത്രി കെ. രാജൻ, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.'- അൻവർ പറഞ്ഞു.